റാന്നി: കനത്ത വെയിലിനുമപ്പുറം പ്രതിഷേധാഗ്നി ചൊരിഞ്ഞ് മലയോരനിവാസികള്‍ താലൂക്കോഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രമായ കൊല്ലമുളയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് വെച്ചൂച്ചിറ പഞ്ചായത്ത് നിവാസികള്‍ ഒറ്റക്കെട്ടായി മാര്‍ച്ച് നടത്തിയത്. കടുത്ത ചൂടിനെ അവഗണിച്ച് കുട്ടികളും സ്ത്രീകളും അടക്കം നാടൊന്നാകെ രണ്ട് കിലോമീറ്ററോളം ദൂരം മാര്‍ച്ച് നടത്തിയാണ് താലൂക്കോഫീസിന് മുന്നിലെത്തിയത്. ധര്‍ണ പൂര്‍ത്തിയാകുംവരെ ഇവര്‍ നടുറോഡില്‍ ആവേശത്തോടെ പങ്കെടുത്തു. കസ്തൂരിരംഗന്‍ എതിരെയും കൊല്ലമുളയെ ഒഴിവാക്കുകയെന്ന ആവശ്യമുന്നിയിച്ചുള്ള മുദ്രാവ്യക്യങ്ങളുമായാണ് ആയിരങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നത്.